ചവിട്ടുനാടക മേള സമാപിച്ചു
കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി.) മീഡിയ കമ്മിഷൻ സംഘടിപ്പിച്ച ആഗോള സാമൂഹ്യ സമ്പർക്ക മാദ്ധ്യമ ദിനാചരണവും ചവിട്ടുനാടക ഫെസ്റ്റും സമാപിച്ചു. ടി.ജെ. വിനോദ് എം.എൽ.എ സമാപനം ഉദ്ഘാടനം ചെയ്തു. ഡോ. ജേക്കബ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ലിയോ പാപ്പായുടെ മാദ്ധ്യമദിന സന്ദേശമായ മനുഷ്യമുഖവും ശബ്ദവും സംരക്ഷിക്കുക എന്ന വിഷയത്തിൽ മാദ്ധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് മുഖ്യപ്രഭാഷണം നടത്തി. കമ്മിഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ, എക്സിക്യൂട്ടീവ് അംഗം എഡിസൺ ജി. വർഗീസ് എന്നിവർ സംസാരിച്ചു. കൊച്ചിൻ ചവിട്ടുനാടക കളരി പൊന്തിയോസ് പീലാത്തോസ് അവതരിപ്പിച്ചതോടെ ചവിട്ടുനാടക മേളയ്ക്ക് സമാപനമായി.