അങ്കമാലി ചുറ്റി ആഹ്ളാദപ്രകടനം
അങ്കമാലി: മന്ത്രി റോജി എം.ജോണിന് അഭിവാദ്യം അർപ്പിച്ച് അങ്കമാലിയിൽ നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്ത ആഹ്ളാദ പ്രകടനം നടന്നു. അങ്കമാലി നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ടൗണിൽ ആഹ്ലാദ പ്രകടനം നടന്നത്. 10 വർഷക്കാലത്തെ ഇടതുമുന്നണിയുടെ ഭരണമവസാനിപ്പിച്ച് വന്ന വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫ് ഗവൺമെന്റിൽ ഉന്നത വിദ്യാഭ്യസ മന്ത്രിയായിട്ടാണ് റോജി എം.ജോൺ ഇന്നലെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. യു.ഡി.എഫ് നേതാക്കളായ യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ടി.എം വർഗീസ്, ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്.ഷാജി, മുൻ മുൻസിപ്പൽ ചെയർമാൻ മാത്യു തോമസ് എന്നിവർ നേതൃത്വം നൽകി.