വല്ലാർപാടം തിരുനാൾ ഇന്ന് കൊടിയേറും
കൊച്ചി: മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പെന്തക്കോസ്ത തിരുനാളിന് ഇന്ന് വൈകിട്ട് 5.30ന് ജാൻസി രൂപത ബിഷപ്പ് എമിരിറ്റസ് ഡോ. പീറ്റർ പറപ്പിള്ളി കൊടിയേറ്റും. ഫാ. സിജൻ മണുവേലിപറമ്പിൽ പ്രസംഗിക്കും. 24ന് സമാപിക്കും. വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫാ. സെൽവൻ ലാസർ, ഫാ. പോൾസൺ സിമേന്തി, വരാപ്പുഴ അതിരൂപത വികാരി ജനറൽ മാത്യു ഇലഞ്ഞിമറ്റം എന്നിവർ കാർമ്മികരാകും. സമാപന ദിനത്തിലെ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ഡോ ആന്റണി വാലുങ്കൽ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. ജോസ് തോമസ് പ്രസംഗിക്കും. 31നാണ് എട്ടാംതിരുനാൾ.