വള്ളത്തോൾ വായനശാലാ പൊതുയോഗം

Thursday 21 May 2026 12:19 AM IST

പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാലയുടെ വാർഷിക പൊതുയോഗം കിഴക്കമ്പലം പഞ്ചായത്ത്അംഗവും വായനശാല ഭരണസമിതി അംഗവുമായ സജി പോൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജേക്കബ് സി. മാത്യു അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എം. മഹേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വായനശാല അംഗവും എഴുത്തുകാരനുമായ അശോക് കുമാർ അൻപൊലിയുടെ ശ്രീനാരായണ ഗുരുവിന്റെ അവധൂതകാലജീവിതത്തെ അവലംബമാക്കി രചിച്ച നോവൽ 'അവധൂതം" സമ്മാനിച്ചു. ഭരണ സമിതി അംഗങ്ങളായ സാബു പൈലി, പി.കെ. ജിനീഷ്, ടി.പി. ഷാജി, മഹേഷ് മാളേക്കപ്പടി, എം.കെ. പ്രസാദ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വിത്സൺ വർഗീസ്, ലൈബ്രേറിയൻ ടി.എം. ഐശ്യര്യ തുടങ്ങിയവർ പങ്കെടുത്തു.