
ചങ്ങനശേരി : ജനറൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് നിയുക്ത എം.എൽ.എ വിനു ജോബ് പറഞ്ഞു. ആവശ്യമായ ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തും ആശുപത്രി ലാബിലെ ഉപകരണങ്ങൾ പുതിയത് വാങ്ങുന്നതിന് നഗരസഭയ്ക്ക് നിർദ്ദേശം നൽകി. രാത്രി സമയങ്ങളിൽ അത്യാഹിത വിഭാഗത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിന് കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്താൻ സൂപ്രണ്ടിന് നിർദ്ദേശം നൽകി. നിർമ്മാണം പൂർത്തിയാക്കിയ ഓർത്തോ ബ്ലോക്കിന്റെ അവശേഷിക്കുന്ന ഇലക്ട്രിക്ക് പ്ലംബിംഗ് വർക്കുകൾ പൂർത്തിയാക്കാൻ കരാറുകാരന് നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |