എൻ.സി. മമ്മൂട്ടി പുരസ്‌കാരം

Thursday 21 May 2026 1:30 AM IST
എൻ.സി മമ്മൂട്ടി സ്മാരക പുരസ്‌കാരം ഷേർലി സോമസുന്ദരത്തിന് നോവലിസ്റ്റ് സി. രാധാകൃഷ്ണൻ സമ്മാനിക്കുന്നു

കൊച്ചി: സി.പി.ഐ നേതാവും യുവകലാസാഹിതി മുൻ ജനറൽ സെക്രട്ടറിയുമായ എൻ.സി. മമ്മൂട്ടി സ്മാരക പുരസ്‌കാരം നാടകപ്രവർത്തക ഷേർലി സോമസുന്ദരത്തിന് നോവലിസ്റ്റ് സി. രാധാകൃഷ്ണൻ സമർപ്പിച്ചു. എൻ.സി. മമ്മൂട്ടി സ്മാരക സമിതി ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷനായി. വനിത കലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദ മോഹൻ, വൈസ് ചെയർമാൻ ടി.വി. ബാലൻ, സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ, യുവകലാസാഹിതി ദുബായ് ഘടകം പ്രസിഡന്റ് ജോൺ ബിനോ കാർലോസ്, ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി ടി.ജി. രവികുമാർ, സ്മാരക സമിതി സെക്രട്ടറി ഡോ. ഒ.കെ. മുരളീകൃഷ്ണൻ, ഇ.കെ. ശിവൻ, ജോർജ് വെട്ടിക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.