അടുപ്പ് കൂട്ടി സമരം
Wednesday 20 May 2026 9:23 PM IST
കാലടി: പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവിനെതിരെ ശ്രീമൂലനഗരത്തെ റസിഡന്റ്സ് അസോസിയേഷൻ കൂട്ടായ്മയുടെ നേതൃത്യത്തിൽ ഇന്ന് വൈകിട്ട് 4.30ന് ശ്രീമൂലനഗരം ആശുപത്രി കവലയിൽ അടുപ്പുകൂട്ടി സമരം നടത്തും. ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഡേവീസ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എ.എം.നാസർ അദ്ധ്യക്ഷനാകും. സെക്രട്ടറി വി.എസ് സതീശൻ പങ്കെടുക്കും.