അപകട ഭീഷണിയായ മരം മുറിച്ചുമാറ്റണം
Wednesday 20 May 2026 10:07 PM IST
പാലക്കുഴ: പാലക്കുഴ പഞ്ചായത്ത് പരിധിയിൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടഭീഷണിയായിട്ടുള്ള മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞുവീണ് ജീവനോ, സ്വത്തിനോ, അപകടം സംഭവിക്കാതിരിക്കാൻ ഉടമസ്ഥർ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ചുമാറ്റുകയോ വെട്ടിയൊതുക്കിയോ അപകടസാദ്ധ്യത ഒഴിവാക്കണം. മരം മുറിച്ചുമാറ്റാത്ത പക്ഷം ഇതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ദുരന്തനിവാരണ നിയമപ്രകാരം മരത്തിന്റെ ഉടമസ്ഥൻ ഉത്തരവാദിയായിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.