മൗലാന ലൈബ്രറിയിൽ പ്രസംഗപരിശീലനം
Friday 22 May 2026 1:44 AM IST
മട്ടാഞ്ചേരി: മൗലാന ലൈബ്രറിയിൽ വായനക്കളരിയുടെ ഭാഗമായി എം.ബി. മുഹമ്മദ് സഗീറിന്റെ നേതൃത്വത്തിൽ പ്രസംഗ പരിശീലനക്ലാസ് സംഘടിപ്പിച്ചു. എഴുത്തുകാരൻ സമദ് പനയപ്പിള്ളി ഉദ്ഘാടനം ചെയ്തു. എൻ.കെ.എം. ഷെരീഫ് അദ്ധ്യക്ഷനായി. പി.എസ്. മാർഗററ്റ്, സി.എം. ഇബ്രാഹിംകുട്ടി, ഇക്ബാൽ ഖാലിദ്, എം. താഹിറ, അനിൽ, ഹൗലരുഹ്സാദി, റഹിയാനത്ത്, സിദ്ദീഖ്, പി.എഫ്. സ്വാലിഹ് എന്നിവർ സംസാരിച്ചു.