SignIn
Kerala Kaumudi Online
Friday, 22 May 2026 2.02 AM IST

 റോഡ്  സഞ്ചാരയോഗ്യമാക്കി പൗരസമിതിയും നാട്ടുകാരും

road
തലയ്ക്കാമ്പുറം പൗരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ ചാലയ്ക്കാമുക്ക് - ചേന്നംകോട് റോഡ് സഞ്ചാരയോഗ്യമാക്കുന്നു

കോടിക്കുളം: വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ തകർന്നുകിടന്നിരുന്ന കോടിക്കുളം പഞ്ചായത്തിലെ ചാലയ്ക്കമുക്ക് - ചേന്നംകോട് റോഡ് നാട്ടുകാരും പൗരസമിതി പ്രവർത്തകരും ചേർന്ന് സഞ്ചാര യോഗ്യമാക്കി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡിന് ഇരുവശവും വൃത്തിയാക്കിയും, വർഷങ്ങൾക്കു മുമ്പ് കേബിൾ ഇടുന്നതിനായി കുഴിച്ചിരുന്ന കുഴികൾമൂടിയും, വലിയ പാഴ്മരങ്ങൾ വെട്ടിമാറ്റിയുമാണ് മൂന്നുകിലോമീറ്ററോളും ദൂരമുള്ള റോഡ് ഗതാഗതയോഗ്യമാക്കിയത്. പഞ്ചായത്തിലെ പാറപ്പുഴ, തെന്നത്തൂർ, കാളിയാർ എസ്റ്റേറ്റ്, ചെരിയംപാറ എന്നീ നാലു വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് കാളിയാർ എസ്റ്റേറ്റിലൂടെയാണ് കടന്നുപോകുന്നത്. 2024ൽ എസ്റ്റേറ്റിലെ റബർ വെട്ടിമാറ്റുന്നതിന് കരാർ നൽകുകയായിരുന്നു. അമിതഭാരത്തിൽ തടികയറ്റിയ ലോറികൾ ഈ റോഡിലൂടെ നിരന്തരം ഓടിയതോടെയാണ് റോഡ് തകർന്നതെന്ന് നാട്ടുകാർ പറഞ്ഞു. റോഡിലെ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞതോടെ ഇതുവഴിയുള്ള കാൽനടയാത്രയും,വാഹനയാത്രയും ഏറെ ദുഷ്‌കരമായിരുന്നു. റോഡിന്റെ റീ ടാറിംഗിനും മറ്റു പുനരുദ്ധാരണ പ്രവൃത്തികൾക്കുമായി തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് അപു ജോൺ ജോസഫ് എം.എൽ.എയ്ക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാരും പൗരസമിതി പ്രവർത്തകരും.
തലയ്ക്കാമ്പുറം പൗരസമിതി ഭാരവാഹികളായ തോമസ് കാട്ടാംകോട്ടിൽ, എം.എം മാത്യു എന്നിവർ റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL