അംബേദ്‌കർ ലൈബ്രറി വായനക്കളരി
Friday 22 May 2026 1:47 AM IST
ആലുവ: കുട്ടമശേരി ചാലക്കൽ ഡോ. അംബേദ്‌കർ സ്മാരക ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ വായനക്കളരി നാലാം ദിനത്തിലെ പരിപാടികൾ കെ. രഘുനാഥന്റെ വസതിയിൽ വാർഡ് മെമ്പർ കെ.ബി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് കെ.എ. അസ്‌ന അദ്ധ്യക്ഷയായി. സർഗാത്മകതയുടെ രചനാ തത്വങ്ങൾ എന്ന വിഷയത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ കമ്മിറ്റി അംഗം എം.ആർ. സുരേന്ദ്രൻ ക്ളാസെടുത്തു. താലൂക്ക് കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.ഐ. സമീരണൻ, ആര്യ സനൽകുമാർ, ആൻമേരി, ഗൗരി ലാലു, എൻ.ഐ. രവീന്ദ്രൻ, ഷീല തങ്കപ്പൻ, കെ. രഘുനാഥൻ, കെ.എം. അബ്ദുൾ സമദ് എന്നിവർ സംസാരിച്ചു.