ഏലൂർ ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ എൻ.എ.ബി.എച്ച് ക്വാളിറ്റി പരിശോധന സംഘമെത്തി
Friday 22 May 2026 4:01 PM IST
ഏലൂർ: ഏലൂർ ഗവ. ആയുർവേദ ഡിസ്‌പെൻസറിക്ക് എൻ.എ.ബി.എച്ച് ക്വാളിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ലൈജി സജീവൻ, വൈസ് ചെയർപേഴ്സൺ ലീല ബാബു, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സബീന നിഷാദ്, നിസ്സി സാബു, ഷൈജ ബെന്നി, ആരതി ഷെബിൻ, വാർഡ് കൗൺസിലർ വൃന്ദ എന്നിവർ പങ്കെടുത്തു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ശ്രീദേവി സി.എസ് സ്ഥാപനത്തിന്റെ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. നാഷണൽ അസസ്സർ ഡോ. അഞ്ജലി.എൻ.വി, എൻ.എ.ബി.എച്ച് ജില്ലാ കോഓർഡിനേറ്റർമാരായ ഡോ.ആശാമോൾ ടി.സി, ഡോ.ജിൻഷ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. മികച്ച ചികിത്സാഗുണ നിലവാരം, ശുചിത്വം, മികച്ച സേവനം എന്നിവയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിക്കുന്നത്.