വൈപ്പിൻ: ലയൺസ് ക്ലബ് ഒഫ് കൊച്ചിൻ ഗ്രേറ്ററും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് നിർമ്മിച്ച വീട് മാലിപ്പുറം മുല്ലൂർ റോസി ജോയിക്ക് കൈമാറി. ലയൺസ് 318 സി ഡിസ്ട്രിക്ടിന്റെ സ്വപ്നഭവന പദ്ധതിയിലെ 40-ാമത്തെ വീടാണിത്. ഡിസ്ട്രിക്ട് ഗവർണർ കെ.ബി. ഷൈൻകുമാർ താക്കോൽ കൈമാറി. മുൻ ഡിസ്ട്രിക്ട് ഗവർണർ സാബു കാരിക്കശേരി, ഫാ. ഡിക്‌സൺ ഫെർണാണ്ടസ്, ഫ്രാഗ് ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, ഗ്രാമ പഞ്ചായത്ത്അംഗങ്ങളായ സി.ടി. ബെനഡിക്ട്, റസിയ ജമാൽ, റാണി റോയ് ,മോളി സാബു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |