ഓറൽ ഓങ്കോളജിയിൽ അന്താരാഷ്ട്ര സമ്മേളനം
കൊച്ചി: ഓറൽ ഓങ്കോളജിയിൽ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റിയിലെ സെന്റർ ഒഫ് എക്‌സലൻസ് ഇൻ ഹെഡ് ആൻഡ് നെക്ക് സർജറി ആൻഡ് ഓങ്കോളജി. ഓറൽ ക്യാൻസർ രോഗനിർണയം, ചികിത്സാ ആസൂത്രണം, ക്യാൻസർ ബാധിച്ച ഭാഗം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ, പുനരധിവാസം, റേഡിയോ തെറാപ്പി, പ്രിസിഷൻ ഓങ്കോളജി തുടങ്ങിയവയിലെ നൂതന വികസനങ്ങൾ പരിപാടിയിൽ പ്രദർശിപ്പിച്ചു. വെർച്വൽ സർജിക്കൽ പ്ലാനിംഗ്, കീഴ്‌ത്താടിയെല്ലിന്റെ ആകൃതിയും സ്ഥാനവും ശരിയാക്കുന്നതിനായി മാൻഡിബുലാർ ഓസ്റ്റിയോടോമി ശസ്ത്രക്രിയ, നൂതന ശസ്ത്രക്രിയാ മുറിവ് തുന്നൽ രീതികൾ എന്നിവയെക്കുറിച്ചുള്ള പ്രായോഗിക വർക്ക്ഷോപ്പുകളും സമ്മേളനത്തിൽ നടന്നു. ആസ്റ്റർ മെഡ്‌സിറ്റി കേരള ക്ലസ്റ്റർ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി നെറ്റ്‌വർക്കിന്റെ സീനിയർ കൺസൾട്ടന്റും പ്രോഗ്രാം ഡയറക്ടറുമായ ഡോ. ഷോൺ ടി. ജോസഫിന്റെ നേതൃത്വത്തിലായിരുന്നു സമ്മേളനം.