ജനശതാബ്ദിക്ക് ആലുവയിൽ സ്വീകരണം
Friday 22 May 2026 4:12 PM IST
ആലുവ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച ജനശതാബ്ദി എക്സ്പ്രസിന് ബി.ജെ.പി എറണാകുളം നോർത്ത് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, വൈസ് പ്രസിഡന്റ് എ.സെന്തിൽകുമാർ, ഐ.ടി സോഷ്യൽ മീഡിയാ ജില്ലാ കൺവീനർ സേതുരാജ് ദേശം, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് സോമശേഖരൻ കല്ലിങ്ങൽ, പ്രദീപ് പെരുമ്പടന്ന, എ.എസ്. സലിമോൻ, പ്രബീഷ് നായർ, എ.സി. സന്തോഷ് കുമാർ, അനൂപ് ചുണങ്ങംവേലി, മുനിസിപ്പൽ കൗൺസിലർ പ്രീത രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.