ഇന്ത്യ- ഒമാൻ വ്യാപാരം ശക്തമാക്കും

Friday 22 May 2026 5:05 PM IST

കൊച്ചി: ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്‌സ് പ്രതിനിധികൾ മുംബയിലെ ഒമാൻ സുൽത്താനേറ്റിന്റെ കോൺസൽ ജനറൽ മഹ്ബൂബ് ഈസ അല്‍ റൈസിയുമായി കൂടിക്കാഴ്ച നടത്തി. സെപ്തംബറിൽ അദ്ദേഹം ഇന്ത്യ സന്ദർശിക്കുമെന്ന് അറിയിച്ചു. ഇൻമെക് ചെയർമാൻ ഡോ. എൻ.എം ഷറഫുദ്ദീൻ, സെക്രട്ടറി ജനറൽ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ, മഹാരാഷ്ട്ര ഘടകം വൈസ് പ്രസിഡന്റ് വി.എസ് അബ്ദുൾകരീം എന്നിവർ പങ്കെടുത്തു. വ്യാപാരം, നിക്ഷേപം, ചരക്കുനീക്കം, ടൂറിസം, മനുഷ്യവിഭവ സഹകരണം, പങ്കാളിത്തങ്ങൾ എന്നിവ ചർച്ച ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.