ഇ.ഡി റെയ്ഡ് ബി.ജെ.പി - യു.ഡി.എഫ് ബന്ധത്തിന്റെ നേർസാക്ഷ്യം: രാമചന്ദ്രൻ കടന്നപ്പള്ളി
Thursday 28 May 2026 2:27 AM IST
കൊച്ചി: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി നടത്തിയ റെയ്ഡ് കേന്ദ്ര ഭരണത്തിന്റെയും കേരളത്തിലെ യു.ഡി.എഫ് സർക്കാരിന്റെയും കൂട്ടുകെട്ടിന്റെ നേർസാക്ഷ്യമാണെന്ന് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി ആരോപിച്ചു. കൊച്ചിയിൽ കോൺഗ്രസ് എസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി.വി. വർഗീസ്, ദേശീയ സമിതി അംഗം വി.വി. സന്തോഷ് ലാൽ, യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രഞ്ചു ചെറിയാൻ, അഡ്വ. സിറാജ് കാരോളി, ഫസലുൾ ഹക്, സിൽവി സുനിൽ, ജിജോ വെട്ടിക്കൽ, കെ.എ. നാസർ, കെ.എസ്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.