SignIn
Kerala Kaumudi Online
Friday, 29 May 2026 4.18 AM IST

കരിയർ ഗൈഡൻസ് സെമിനാർ

കട്ടപ്പന: റോട്ടറി ഡിസ്ട്രിക് 3205 യൂത്ത് സർവീസ് പ്രൊജക്ടിന്റെ ഭാഗമായി വിവിധ യൂണിവേഴ്സിറ്റികൾ, കോളേജുകൾ, ലാംഗ്വേജ് അക്കാദമികൾ എന്നിവരുടെ പ്രതിനിധികൾ, കരിയർ ഗൈഡൻസ് സ്ഥാപനങ്ങൾ, എന്നിവയുടെ സഹകരണത്തോടെ കരിയർ ഗൈഡൻസ് സെമിനാറും വർക്ക്‌ഷോപ്പ് ആന്റ് എഡ്യൂക്കേഷൻ എക്സ്‌പോയും നടത്തും. ജൂൺ 27നാണ് പരിപാടികൾ. 'വിഷൻ 2കെ 30 ദി നെക്സ്റ്റ് സ്റ്റെപ് ഗ്ലോബൽ എഡ്യൂക്കേഷൻ എക്സ്‌പോ, കരിയർ ഗൈഡൻസ് സെമിനാർ , വർക്ക്‌ഷോപ്പ് ആന്റ് അക്കാദമിക് എക്സലൻസ് അവാർഡ് ഡിസ്ട്രിബൂഷൻ പരിപാടി ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4വരെ കട്ടപ്പന ടൗൺ ഹാളിലാണ് സംഘടിപ്പിക്കുന്നത് . ഇന്നലെ നടത്താനിരുന്ന മെഗാവിദ്യാഭ്യാസ കരിയർ ഗൈഡൻസ് പരിപാടിയാണ് ജൂൺ 27 ന് നടത്തുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. ഉച്ചയ്ക്ക് 3ന് പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ഹൈറേഞ്ചിൽ മികച്ച സേവനം നൽകിയ അദ്ധ്യാപകരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആദരിക്കുന്ന ചടങ്ങും നടക്കും. മുഴുവൻ സമയവും വർക്ക്‌ഷോപ്പ് അറ്റൻഡ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതുമാണെന്ന് ഡോ.വിനോദ്കുമാർ ടി.എ, ഫാ. ജെയിംസ് കുര്യൻ എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL