തെരുവുനായ ശല്യം: റാക്കോ പരാതി നൽകി
Saturday 30 May 2026 3:25 PM IST
ഏലൂർ: ഏലൂരിലെ തെരുവുനായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ കോഓർഡിനേഷൻ കൗൺസിൽ ജില്ലാ സെക്രട്ടറി ഏലൂർ ഗോപിനാഥും ഏലൂർ മേഖലാ കൺവീനർ ശിവദാസ് കോട്ടയിലും മുനിസിപ്പൽ സെക്രട്ടറി ഗോപിക ഉദയന് നിവേദനം നൽകി. തെരുവുനായകൾ വട്ടം ചാടിയുണ്ടായ വാഹനാപകടങ്ങൾ, നിരവധി പേർക്ക് കടിയേറ്റ സംഭവം, സ്കൂൾ തുറക്കുന്ന സാഹചര്യം എന്നിവ ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഉത്തരവും, ഷെൽട്ടർ പദ്ധതിയും നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം. പരാതി നൽകിയ ശിവദാസ് തെരുവുനായ വട്ടം ചാടി അപകടത്തിൽപ്പെട്ട വാർത്ത കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.