വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം

Saturday 30 May 2026 3:39 PM IST

പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചവർക്കും യു.ജി, പി.ജി യൂണിവേഴ്‌സിറ്റി റാങ്ക് കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്കും പി.എച്ച്.ഡി കരസ്ഥമാക്കിയവർക്കും ബാങ്കിലെ എസ്.സി/എസ്.ടി വിഭാഗത്തിലെ അംഗങ്ങളുടെ മക്കളിൽ ഉയർന്ന ഗ്രേഡ് കരസ്ഥമാക്കിയവർക്കും അവാർഡ് നൽകും. അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ജൂൺ 20ന് ഹെഡ് ഓഫീസിൽ സമർപ്പിക്കണമെന്ന് ബാങ്ക് സെക്രട്ടറി ജൂലിയ മാർഗ്രറ്റ് ഷാ അറിയിച്ചു.