എൻ.സി.സി ക്യാമ്പ് സമാപിച്ചു
Saturday 30 May 2026 5:38 PM IST
ആലുവ: ഏലൂർ 22 കേരള ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ ചൂണ്ടി ഭാരത് മാതാ കോളേജ് ഓഫ് ലീഗൽ സ്റ്റഡീസിൽ എൻ.സി.സി ക്യാമ്പിന്റെ സമാപന സമ്മേളനം കോളേജ് ഡയറക്ടർ ഫാദർ ജോഷി പുതുവ ഉദ്ഘാടനം ചെയ്തു. കമാൻഡന്റ് എം.കെ. കേണൽ രാമചന്ദ്രൻ, ഡെപ്യൂട്ടി ക്യാമ്പ് കമാൻഡന്റ് മേജർ ഡ്വീൻ പോൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഡ്രിൽ, ഫയറിംഗ്, ആയുധപരിശീലനം, മാപ് റീഡിംഗ്, വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, കായിക മത്സരങ്ങൾ തുടങ്ങിയവ നടന്നു. 500 കേഡറ്റുകൾ പങ്കെടുത്തു. ദുരന്തനിവാരണ അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ സപ്തദിന 'യുവ ആപ്താ മിത്ര' ക്യാമ്പും നടന്നു.