പ്രതിമാസ സാഹിത്യ സംവാദം

Saturday 30 May 2026 6:04 PM IST

കൊച്ചി: വാക്കിലും സാഹിത്യത്തിലും മലയാളത്തിന്റെ സ്നേഹ ഗായികയായിരുന്നു മാധവിക്കുട്ടിയെന്ന് എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ. സമസ്‌ത കേരള സാഹിത്യ പരിഷത്തിന്റെ പ്രതിമാസ സാഹിത്യ സംവാദത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. പതിറ്റാണ്ടുകൾ നീണ്ട ഇഴയടുപ്പം മാധവിക്കുട്ടിയുമായി തനിക്കുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. ടി. എസ്. ജോയി അദ്ധ്യക്ഷത വഹിച്ചു. ഖദീജ സെയ്ത് മുഹമ്മദ്, ഡോ. എം.സി ദിലീപ് കുമാർ, ഡോ.അജിതൻ മേനോത്ത്, കെ.എൻ ലെനിൻ എന്നിവർ സംസാരിച്ചു. കഥ, കവിത അവതരണവും പുസ്തക പ്രകാശനവും നടന്നു.