അധിക്ഷേപങ്ങൾ അതിരുകടക്കുന്നു: ഇടുക്കി യൂണിയൻ

Sunday 17 May 2026 1:08 AM IST

ചെറുതോണി: അധികാരത്തിന്റെ അമിതാവേശത്തിൽ ചിലരുടെ അധിക്ഷേപങ്ങൾ അതിരുകടക്കുന്നതായി എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദ പ്രകടനത്തിൽ മുസ്ലീം യൂത്ത് ലീഗ് തൊടുപുഴയിൽ നടത്തിയ പ്രകടനത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ വിളിച്ച മുദ്രാവാക്യങ്ങൾ പ്രകോപനപരമാണ്. മതേതര മൂല്യങ്ങൾ എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം. സാമൂഹ്യ നീതിക്കായി പോരാട്ടം നയിക്കുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശൻ. അദ്ദേഹത്തിനെതിരെയുള്ള കടന്നാക്രമണങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്നും ഇടുക്കി യൂണിയൻ കൗൺസിൽ പറഞ്ഞു. യൂണിയൻ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, കൗൺസിലർമാരായ മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്സ്, ജോബി കണിയാംകുടിയിൽ, ഷാജി പുലിയാമറ്റം എന്നിവർ പ്രസംഗിച്ചു.