കോൺഗ്രസ് പ്രതിഷേധ യോഗം

Monday 01 June 2026 9:21 PM IST

പയ്യന്നൂർ : മുഖ്യമന്ത്രി വി.ഡി.സതീശനും വി.കുഞ്ഞികൃഷ്ണൻ എം.എൽ.എ ക്കും അഭിവാദ്യം അർപ്പിച്ച് മണിയറയിൽ സ്ഥാപിച്ച കോൺഗ്രസ്സ് ഫ്ലക്സ് ബോർഡുകൾ തീവെച്ചു നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോറോം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിയറ പൂമാലക്കാവ് ജംഗ്ഷനിൽ പൊതുയോഗം സംഘടിപ്പിച്ചു. പ്രദേശത്ത് ബോധപൂർവ്വം കുഴപ്പമുണ്ടാക്കുവാൻ സി.പി.എമ്മിലെ ഒരു വിഭാഗം ശ്രമിക്കുകയാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത വി.കുഞ്ഞികൃഷ്ണൻ എം.എൽ.എ.ആരോപിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് കോറോം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.ജയരാജ്, മധു എരമം, കെ.വി.മോഹനൻ, ടി.എം.സദാനന്ദൻ, മുരളി പള്ളത്ത്, രാജേഷ് മല്ലപ്പള്ളി, പി.ശങ്കരൻ ,പി.പി.ഭാസ്കരൻ ,പി.കുഞ്ഞിക്കണ്ണൻ, രജിത് മണിയറ, പി.പ്രകാശൻ, രജനി രമേശൻ പ്രസംഗിച്ചു.