വളണ്ടിയർ സംഗമവും ബോധവത്കരണവും

Wednesday 22 January 2025 12:13 AM IST
വളണ്ടിയർ സംഗമവും സ്തനാർബുദ ബോധവൽക്കരണവും ചന്തേര എസ്.ഐ . കെ.പി. സതീഷ് ഉദ്ഘാടനം ചെയ്യുന്നു .

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പി.ടി.എച്ച് വളണ്ടിയർ സംഗമവും സ്തനാർബുദ ബോധവത്കരണ ക്ലാസ്സും തൃക്കരിപ്പൂർ സി.എച്ച് മുഹമ്മദ് കോയ സ്മാരക ടൗൺഹാളിൽ ചന്തേര പൊലീസ് സബ് ഇൻസ്പെക്ടർ കെ.പി സതീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എച്ച് ചെയർമാൻ സത്താർ വടക്കുമ്പാട് അദ്ധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ ടി.എസ് നജീബ് ആമുഖഭാഷണം നടത്തി. സംസ്ഥാന കോർഡിനേറ്റർ ഡോ. എം.എ അമീറലി, ഇന്റർ നാഷണൽ ട്രെയിനി ശഫീഖ് കത്തറമ്മൽ ക്ലാസ്സിന് നേതൃത്വം നൽകി. പി.ടി.എച്ച് സംസ്ഥാന കമ്മിറ്റി അംഗം പി.എം മുനീർ ഹാജി, ജില്ലാ കോർഡിനേറ്റർ ജലീൽ കോയ, എം.എ.സി കുഞ്ഞബ്ദുല്ല, എൻ.കെ.പി മുഹമ്മദ് കുഞ്ഞി, വി.വി അബ്ദുള്ള ഹാജി, ടി.പി. അഹമ്മദ് ഹാജി, ഒ.ടി അഹമ്മദ് ഹാജി, കെ.എം കുഞ്ഞി പ്രസംഗിച്ചു.