കാഞ്ഞങ്ങാട് നഗരസഭ വികസന സെമിനാർ

Sunday 26 January 2025 12:10 AM IST
കാഞ്ഞങ്ങാട് നഗരസഭ വികസന സെമിനാര്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: നഗരസഭ വികസന സെമിനാർ ടൗൺ ഹാളിൽ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ കെ. ലത 2025-26 വർഷത്തേക്കുള്ള കരട് പദ്ധതി രേഖ അവതരിപ്പിച്ചു. കില ഫാക്കൽട്ടി അജയൻ പനയാൽ പദ്ധതി മാർഗ്ഗരേഖ അവലോകനം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. അഹമ്മദലി, കെ.വി. സരസ്വതി, കെ. പ്രഭാവതി, കൗൺസിലർമാരായ നജ്മ റാഫി, കെ.കെ ജാഫർ, കെ.കെ ബാബു, എൻ. അശോക് കുമാർ, കെ.വി മായാകുമാരി, സി.എച്ച് സുബൈദ, നഗരസഭാ സെക്രട്ടറി ഇൻ ചാർജ് ബി. അമിത, അസി. പ്ലാൻ കോഓഡിനേറ്റർ എ. രാജേഷ് സംസാരിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. അനീശൻ സ്വാഗതം പറഞ്ഞു.