മാർഷൽ ആർട്സ് ഫെസ്റ്റ് 19ന് കൊടിയിറങ്ങും
കാഞ്ഞങ്ങാട്: ജില്ല ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മുനിസിപ്പൽ ഇൻഡോർ വേദിയിൽ നടന്നുവരുന്ന സംസ്ഥാന മാർഷ്യൽ ആർട്സ് ഫെസ്റ്റ് നാളെ സമാപിക്കും. നാലാം ദിവസം ജൂഡോ, ബോക്സിംഗ്, ആം റസലിങ് എന്നീ മൂന്ന് ഇനങ്ങൾ നടന്നു. മത്സരങ്ങൾ സിനിമാതാരവും കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്പിയുമായ സിബി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല ഇൻഫർമേഷൻ ഓഫീസർ കെ. മധുസൂദനൻ മുഖ്യാതിഥിയായി. ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.വി പ്രതീഷ് അധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.കെ രാജശേഖരൻ സ്വാഗതവും പി.പി കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.
ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം. അച്യുതൻ, പള്ളം നാരായണൻ, ടി. പവിത്രൻ, ലത്തീഫ് പെരിയ തുടങ്ങിയവർ സംബന്ധിച്ചു. ഇന്നും നാളെയും നടക്കുന്ന തായ്‌ക്വോണ്ടൊ മത്സരങ്ങൾ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച സമാപിക്കും.