പാലായി തറവാട് ദേവസ്ഥാനം കളിയാട്ട മഹോത്സവം സമാപിച്ചു
Sunday 17 May 2026 11:59 PM IST
തൃക്കരിപ്പൂർ: കൊയോങ്കര എടാട്ടുമ്മൽ ശ്രീ പാലായി തറവാട് ദേവസ്ഥാനം കളിയാട്ട മഹോത്സവം സമാപിച്ചു.ശനിയാഴ്ച വൈകീട്ട് ആരംഭിച്ച കളിയാട്ടം ഇന്നലെ വൈകുന്നേരമാണ് സമാപിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്ക് അന്തിയണങ്ങും ഭൂതം, ചെറിയ ഭഗവതിയും രാവിലെ അഞ്ചു മണിക്ക് കുടിവീരൻ തെയ്യത്തിന്റെ പുറപ്പാടും ഉണ്ടായി. രാവിലെ ഒമ്പത് മണി മുതൽ രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, ആയിറ്റി ഭഗവതി, ഗുളികൻ എന്നീ തെയ്യങ്ങളുടെ പുറപ്പാടുണ്ടായി. ഉച്ചക്ക് ശേഷം രണ്ടര മണിയോടെ കമ്മാടത്ത് ഭഗവതിയുടെ തിരുമുടി നിവർന്നു. ഭക്തജനങ്ങൾക്ക് രണ്ടു ദിവസങ്ങളിലും അന്നദാനം ഉണ്ടായിരുന്നു.