ചന്ദ്രശേഖര ക്ഷേത്രത്തിൽ കലവറ നിറച്ചു
Tuesday 19 May 2026 12:09 AM IST
പാലക്കുന്ന്: മേയ് 20 വരെ ചാത്തങ്കൈ ചന്ദ്രഗിരി ശ്രീ ചന്ദ്രശേഖര ക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറച്ചു. ഇന്നലെ രാവിലെ 8.30ന് ക്ഷേത്രത്തിൽ നടന്ന കന്നി കലവറയ്ക്ക് ശേഷം വിവിധ പ്രദേശങ്ങളിൽ നിന്ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ അന്നദാനത്തിലേക്കാവശ്യമായ കലവറ ദ്രവ്യങ്ങളുമായി ക്ഷേത്ര സന്നിധിയിലെത്തി. വൈകുന്നേരം 5ന് ആചാര്യൻ പത്മനാഭ തന്ത്രിക്കും ഇടനീർ മഠം സ്വാമി സച്ചിദാനന്ദ ഭാരതിക്കും പൂർണ കുംഭത്തോടെ സ്വീകരണം നൽകി. ഇന്നുരാത്രി 9ന് ഉപ്പള കൊണ്ടേവൂർ മഠം സ്വാമി യോഗാനന്ദ സ്വരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. 20നു രാവിലെ 6.45 മുതൽ 7.45 വരെയുള്ള ശുഭ മുഹൂർത്തത്തിൽ അഷ്ടബന്ധക്രിയ, അഷ്ടബന്ധ ലേപനം, ബ്രഹ്മകലശാഭിഷേകം. രാത്രി ഭൂതബലിക്കു ശേഷം തിടമ്പ് നൃത്തത്തോടു കൂടി ഉത്സവത്തിന് സമാപനം.