അഖിലേന്ത്യ കബഡി ടൂർണമെന്റ്

Sunday 26 January 2025 12:46 AM IST
സി.പി.എം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള കായികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യ കബഡി ടൂർണമെന്റ് ഉദ്ഘാടനം മന്ത്രി​ വി​. ശി​വൻകുട്ടി​ നിർവഹി​ക്കുന്നു

കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള കായികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യ കബഡി ടൂർണമെന്റ് ഉദ്ഘാടനം മന്ത്രി​ വി​. ശി​വൻകുട്ടി​ നി​വഹി​ച്ചു. വി. ജോയി എം.എൽ.എൽ.എ മുഖ്യാതിഥിയായി. സി.പി.എം ചാത്തന്നൂർ ഏരിയ സെക്രട്ടറി പി.വി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ്, ജില്ലാ സ്പോട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, കെ. സേതുമാധവൻ, എസ്.ആർ. അരുൺബാബു, രഞ്ജു സുരേഷ്, വി. ജയപ്രകാശ്, ആർ. ബിജു, വി. ജയകുമാർ, എസ്. അനിൽകുമാർ, ശ്രീകുമാർ പാരിപ്പള്ളി, എസ്. ധർമ്മപാലൻ, എം. ഹരികൃഷ്‌ണൻ, എസ്. സൂരജ് എന്നിവർ പങ്കെടുത്തു. മുൻ ഇന്ത്യൻ കബഡി ടീം കോച്ച് ജെ. ഉദയകുമാർ സ്വാഗതവും ആർ.എം. ഷിബു നന്ദിയും പറഞ്ഞു. ടൂർണമെന്റ് ഇന്ന് സമാപിക്കും. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും സി.പി​.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ നിർവ്വഹിക്കും.