മൃഗാശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം
Sunday 26 January 2025 12:48 AM IST
കൊല്ലം: കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രമേശ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. നാസർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. സാവിത്രി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. അബ്ദുൽസലിം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിതാ രമേശ്, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ഡി.കെ. വിനുജി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എ.എൽ. അജിത്ത്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഡി. ഷൈൻകുമാർ എന്നിവർ സംസാരിച്ചു