കുലശേഖരപുരം മണ്ഡലം കമ്മിറ്റി
Saturday 29 March 2025 12:56 AM IST
കുലശേഖരപുരം: ആശാ വർക്കർമാർക്ക് പിന്തുണയുമായി കോൺഗ്രസ് കുലശേഖരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുലശേഖരപുരം പഞ്ചായത്ത് പടിക്കൽ ധർണ നടത്തി. ഡി.സി.സി എക്സി. കമ്മിറ്റി അംഗം നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കുലശേഖരപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.എൻ.പത്മനാഭ പിള്ള അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി.എസ്.വിനോദ് സമര പ്രഖ്യാപനം നടത്തി. നേതാക്കളായ അശോകൻ കുറുങ്ങപ്പള്ളി, അലാവുദ്ദീൻ, കെ.എസ്.പുരം സുധീർ, റിയാസ് റഷീദ്, മുഹമ്മദ് മുസ്തഫ, പെരുമാനൂർ രാധാകൃഷ്ണൻ, നീലികുളം രാജു, ആദിനാട് രാജേഷ്, വള്ളിക്കാവ് ശ്രീകുമാർ, ഗിരിജ, കളീക്കൽ ശ്രീകുമാരി, ലീല രാജൻ, ദീപക്, സൗമ്യ, ഉസൈബ തുടങ്ങിയവർ സംസാരിച്ചു. നിയാസ് രാജ് സ്വാഗതവും ഷംസ് നന്ദിയും പറഞ്ഞു.