ഹാൻഡ്‌ബോൾ ജില്ലാ ടീം സെലക്ഷൻ 5 ന്
Sunday 03 May 2026 12:19 AM IST
കൊല്ലം: സംസ്ഥാന മിനി, സബ് ജൂനിയർ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പുകളിൽ ജില്ലയെ പ്രതിനിധീകരിക്കുന്ന ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് 5 ന് രാവിലെ 8 മുതൽ കൊല്ലം ക്യു.എ.സി ഗ്രൗണ്ടിൽ നടക്കും. മിനി വിഭാഗത്തിൽ പങ്കെടുക്കുന്നവർ 2013 ജനുവരി ഒന്നിന് ശേഷവും സബ് ജൂനിയർ വിഭാഗത്തിൽ ഉള്ളവർ 2011 ജനുവരി ഒന്നിന് ശേഷവും ജനിച്ചവരായിരിക്കണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും ജനനത്തീയതി തെളിയിക്കുന്ന രേഖകളും കരുതണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 23, 24 തീയതികളിൽ കണ്ണൂർ ജില്ലയിലെ പാടിയോട്ടുചാലിൽ നടക്കുന്ന 22- ാമത് സംസ്ഥാന മിനി ചാമ്പ്യൻഷിപ്പിലും കാസർകോട്ട് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലും കൊല്ലം ജില്ലയെ പ്രതിനിധീകരിക്കാം. ഫോൺ: 9496209688, 9633450123.