ആർ. ബാലകൃഷ്ണപിള്ള അനുസ്മരണം ഇന്ന്

Sunday 03 May 2026 12:20 AM IST

കൊട്ടാരക്കര: കേരളാ കോൺഗ്രസ് (ബി) മുൻ ചെയർമാനും മുൻ ഗതാഗത വകുപ്പ് മന്ത്രിയുമായ ആർ ബലകൃഷ്ണപിള്ളയുടെ അ ഞ്ചാമത് അനുസ്മരണ ദിനം ഇന്ന് സി.പി.എം സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. ഗോവന്ദൻ ഉദ്ഘാടനം ചെയ്യും. രാവിലെ 8.30ന് വാളകത്തുള്ള തറവാട്ട് വീട്ടിൽ ആർ. ബാലകൃഷ്ണപിള്ളയുടെ സ്മൃതി മണ്ഡപത്തിൽ പാർട്ടി ചെയർമാൻ കെ.ബി. ഗണേശ് കുമാറിന്റെ നേതൃത്വത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തും. വൈകിട്ട് 3ന് ചന്തമുക്കിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടക്കും.എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ബി ഗണേശ് കുമാർ അദ്ധ്യക്ഷനാകും. മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും. കൊടിക്കുന്നിൽ സുരേഷ് എം.പി, സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ് സുപാൽ എം.എൽ..എ തുടങ്ങിയവർ സംസാരിക്കുമെന്ന് ജില്ലാ സെക്രട്ടറി എ. ഷാജു അറിയിച്ചു. .