വി.ഡി സതീശനുവേണ്ടി പന്മനയിൽ പ്രകടനം
Saturday 09 May 2026 12:20 AM IST
ചവറ: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പൻമന ടൈറ്റാനിയം ജംഗ്ഷനിൽ നിന്ന് ഇടപ്പള്ളിക്കോട്ടവരെ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.പ്രതിപക്ഷ നേത്യസ്ഥാനത്തിരുന്ന് കോൺഗ്രസിനെ നയിക്കുകയും കെട്ടുറപ്പുള്ള പ്രവർത്തനത്തിലൂടെ 102 സീറ്റിന്റെ റെക്കാഡ് ഭൂരിപക്ഷം നേടാൻ വഴിയൊരുക്കുകയും ചെയ്ത വി.ഡി. സതീശനാണ് മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ളത്. പന്മന ബ്ലോക്ക് പ്രസിഡന്റ് ജയകുമാർ, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത്, പന്മന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംനാ റാഫി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെമീർ പുതുക്കുളം, സീമാതങ്കച്ചി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശാലിനി, ആർ.കെ. കിഴക്കിടം, രമ്യ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ നേത്യത്വം നൽകി.