അതിഥി അദ്ധ്യാപക നിയമനം
Saturday 09 May 2026 12:25 AM IST
കൊല്ലം: ചവറ ബേബിജോൺ സ്മാരക സർക്കാർ കോളേജിൽ ഫിസിക്‌സ്, കൊമേഴ്‌സ്, അറബിക്, സുവോളജി, ബോട്ടണി വിഷയങ്ങളിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തും. യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖല കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. അറബിക് വിഭാഗത്തിന് 18, സുവോളജി 19, ബോട്ടണി, ഫിസിക്‌സ് വിഭാഗങ്ങൾക്ക് 20, കൊമേഴ്‌സ് 25 തീയതികളിൽ രാവിലെ 10.30 ന് പ്രിൻസിപ്പൽ മുമ്പാകെയാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോൺ: 9188900168.