സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഒഴിവ്
Saturday 09 May 2026 12:29 AM IST
കൊല്ലം: സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്താനായി കൊട്ടാരക്കര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തിൽ 12ന് അഭിമുഖം നടത്തും. രാവിലെ 10 മുതൽ കൊട്ടാരക്കര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് അഭിമുഖം. കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ ഇതുവരെ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്ത ഉദ്യോഗാർത്ഥികൾക്ക് അന്ന് രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ടായിരിക്കും. പ്ലസ് ടു യോഗ്യതയുള്ള 18 നും 35 നും മദ്ധ്യേ പ്രായമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ആധാർ കാർഡും ബയേഡേറ്റയുടെ മൂന്ന് പകർപ്പുകളും സഹിതം കൊട്ടാരക്കര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം. ഫോൺ: 8281359930, 8304852968, 7012853504.