സ്വാതി ചാരിറ്റബിൾ സൊസൈറ്റി വാർഷികം

Tuesday 12 May 2026 12:46 AM IST

പുത്തൂർ: പുത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വാതി ചാരിറ്റബിൾ സൊസൈറ്റിയും സ്വാതി സർവകലാ വിദ്യാലയവും സംയുക്തമായി നടത്തുന്ന വാർഷികാഘോഷവും സ്വാതിതിരുനാൾ പുരസ്കാര സമർപ്പണവും 16ന് നടക്കും. രാവിലെ 9ന് പുത്തൂർ വ്യാപാരഭവൻ ഹാളിൽ വരയും വർണവും, 11ന് പാട്ടും താളവും എന്നീ പരിശീലന, പ്രദർശന പരിപാടികൾ. ഉച്ചയ്ക്ക് 2ന് കലാ പരിപാടികൾ, 4ന് വാർഷിക സമ്മേളനവും പുരസ്കാര സമർപ്പണവും. മുൻ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് റെജി പുത്തൂർ അദ്ധ്യക്ഷത വഹിക്കും. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പുരസ്കാരങ്ങൾ സമർപ്പിക്കും. ഡോ.ടി.കെ.സനൽകുമാർ, സി.ശിശുപാലൻ, പ്രകാശ് പുത്തൂർ, അമ്പിളി.സി.കുളക്കട, ആൽസ്റ്റിൻ ബിനോയ് എന്നിവരുണ് പുരസ്കാരജേതാക്കൾ. സെക്രട്ടറി അനിൽകുമാർ പവിത്രേശ്വരം, തോമസ് വർഗീസ്, എസ്.കൃഷ്ണകുമാർ, സന്തോഷ് കുളങ്ങര, ബിജി തഞ്ചംകുളം, വി.എസ്.റാണി, ജി.എസ്.ബിന്ദു, ഡി.മാമച്ചൻ, വസന്തകുമാർ കല്ലുംപുറം, കെ.വി.വിനോദ് കുമാർ എന്നിവർ സംസാരിക്കും.