കരാർ നിയമനം, അഭിമുഖം 20ന്

Tuesday 12 May 2026 12:50 AM IST

കൊല്ലം: ഹോമിയോപ്പതി വകുപ്പിന് കീഴിൽ കടയ്ക്കാമൺ അംബേദ്കർ ഉന്നതി, തലവൂർ ഐ.എച്ച്.ഡി.പി ഉന്നതി, ശാസ്താംകോട്ട അംബേദ്കർ ഗ്രാമം ഉന്നതി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എസ്.സി ഹോമിയോ ഹെൽത്ത് സെന്ററുകളിൽ കരാർ അടിസ്ഥാനത്തിൽ അറ്റൻഡർ, പി.ടി.എസ് തസ്തികകളിലേക്ക് 20ന് രാവിലെ 10.30 ന് തേവള്ളിയിലെ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടത്തും. എസ്.എസ്.എൽ.സിയും ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്യുന്നതിൽ 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് അറ്റൻഡറുടെ യോഗ്യത. പി.ടി.എസ് തസ്തികയിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം. അപേക്ഷകർ അതത് പ്രദേശവാസികളായിരിക്കണം. പ്രായപരിധി ​ 45 വയസ്. സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, തിരിച്ചറിയൽ രേഖ, ആധാർ കാർഡ്, അതത് പ്രദേശവാസികളാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം ഹാജരാകണം. ഫോൺ: 0474​2797220.