ആശ്രാമം മൈതാനത്ത് മാമ്പഴമേള - 2026
Tuesday 12 May 2026 12:31 AM IST
കൊല്ലം: ആശ്രാമം മൈതാനത്ത് മാമ്പഴങ്ങളുടെ വൈവിദ്ധ്യം നിറഞ്ഞു നിൽക്കുന്ന മാമ്പഴമേളയിൽ തിരക്കേറുന്നു. 17ന് സമാപിക്കും.
എസ്.വി.എ ഇവന്റ്‌സിന്റെ നേതൃത്വത്തിലാണ് മേള നടക്കുന്നത്. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഇനം മാമ്പഴങ്ങളുടെ പ്രദർശനവും വില്പനയും ഒരുക്കിയിട്ടുണ്ട്. പാലക്കാട് മുതലമടയിൽ നിന്നുള്ള പ്രശസ്തമായ മാമ്പഴ ഇനങ്ങൾ മേളയിലെ പ്രധാന ആകർഷണമാണ്.
വിവിധയിനം മാമ്പഴങ്ങൾ രുചിച്ചു നോക്കാനും വാങ്ങാനും സന്ദർശകർക്ക് അവസരമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന ഓപ്പൺ ബേർഡ്‌സ് ഷോയും ശ്രദ്ധേയമാണ്. കുടുംബസമേതം എത്തുന്നവർക്ക് വിനോദവും രുചിയും ആസ്വദിക്കാവുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ.