ഗസ്റ്റ് ലക്ചറർ നിയമനം
Wednesday 13 May 2026 12:24 AM IST
കൊട്ടാരക്കര. നിലമേൽ എൻ.എസ്.എസ് കോളജിൽ 2026-07 അദ്ധ്യയന വർഷത്തേക്ക് ഇംഗ്ളീഷ്, മലയാളം, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് കെമിസ്ട്രി, ബയോ കെമിസ്ട്രി, ബോട്ടണി ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ 15നു രാവിലെ 10നു കോളജിൽ നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കണം. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും കോളജ് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസിൽ ഗസ്റ്റ് പാനൽ രജിസ്ട്രേഷൻ നടത്തിയതിന്റെ രേഖകളും സഹിതം ഹാജരാകണമെന്ന് കോളജ് പ്രിൻസിപ്പൽ അറിയിച്ചു.