സ്ഥലം മാറ്റത്തിൽ പ്രതിഷേധം
Sunday 17 May 2026 12:42 AM IST
കൊല്ലം: പ്രതിഷേധത്തെ തുടർന്ന റദ്ദാക്കിയ, സഹകരണ വകുപ്പിലെ ഓഫീസ് അറ്റൻഡർമാരെ വീണ്ടും സ്ഥലം മാറ്റിയതിനെതിരെ എൻ.ജി.ഒ യൂണിയനും കെ.ജി.ഒ.എയും സംയുക്തമായി ജില്ലാ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റർ ഓഫീസിനു മുന്നിൽ പ്രകടനവും യോഗവും നടത്തി. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. സുജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം ആർ. രമ്യാ മോഹൻ, കെ.ജി.ഒ.എ ജില്ലാ ജോയിൻ സെക്രട്ടറി ഫിലിപ്പ് വർഗീസ്, യൂണിയൻ ജില്ലാ ട്രഷറർ ആർ. രതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.