മുംബയിലെ എൻ.ഐ.പി.എച്ച്.ടി.ആറിൽ മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത്

Monday 18 May 2026 12:46 AM IST

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് ഹെൽത്ത് ട്രെയിനിംഗ് ആൻഡ് റിസർച്ച് (NIPHTR) മുംബയ് 2026 -27 അക്കാഡമിക് സെഷനിലേക്കുള്ള മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് സെമസ്റ്ററുകൾ അടങ്ങുന്ന രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമാണിത്. ഇന്റേൺഷിപ്പ് കാലയളവിൽ ഗ്രാമീണ ആരോഗ്യ സേവനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ, നഗര ആരോഗ്യ സേവനങ്ങൾ എന്നിവയിൽ അനുഭവപരിചയവും അറിവും നേടാൻ വിദ്യാർത്ഥികൾക്ക് കോഴ്സ് അവസരം നൽകുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് ഹെൽത്ത് ട്രെയിനിംഗ് ആൻഡ് റിസർച്ചിൽ നിന്ന് ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ പ്രോഗ്രാം മാനേജർമാരായി പ്രവർത്തിക്കാൻ അവസരമുണ്ട്. സിലബസ് ബേസിക് എപിഡെമിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, പോപ്പുലേഷൻ സയൻസസ്, ഇൻട്രൊഡക്ഷൻ ടു ഹെൽത്ത് ഇക്കണോമിക്സ്, ഇൻട്രൊഡക്ഷൻ ടു ഫിനാൻഷ്യൽ മാനേജ്‌മന്റ് ആൻഡ് ബഡ്ജറ്റിംഗ്, സോഷ്യൽ ആൻഡ് ബിഹേവിയർ ചേഞ്ച്, ഇൻട്രൊഡക്ഷൻ ടു ഹെൽത്ത് പ്രോഗ്രാം, പ്രിൻസിപ്പൽസ് ഒഫ് സോഷ്യൽ റിസർച്ച് മെത്തേഡ്‌സ്, ലോ ആൻഡ് എത്തിക്സ് ഇൻ പബ്ലിക് ഹെൽത്ത്, ന്യൂട്രിഷൻ, ഹെൽത്ത് സിസ്റ്റം മാനേജ്‌മന്റ്, ഹെൽത്ത് പ്രോഗ്രാം പോളിസി ആൻഡ് പ്ലാനിംഗ്. യോഗ്യതാ മാനദണ്ഡം 1. മെഡിക്കൽ സയൻസിൽ നേടിയ ബിരുദം (MBBS / BDS / BAMS /BHMS / BUMS / BPTh / BPO / BOTh / BASLP / BSc Nursing / B.Sc. Paramedical Technology) അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് / ബയോസ്റ്റാറ്റിസ്റ്റിക്സ് / ഡെമോഗ്രഫി / പോപ്പുലേഷൻ സ്റ്റഡീസ് / ന്യൂട്രീഷ്യൻ / സോഷ്യോളജി / സോഷ്യൽ വർക്ക് / സൈക്കോളജി / നരവംശശാസ്ത്രം എന്നിവയിൽ നേടിയ ബിരുദം. അപേക്ഷാ നടപടിക്രമം

അപേക്ഷകർ 2026 മേയ് 24നകം ഓൺലൈനായി അപേക്ഷിക്കണം.

പ്രവേശനം അപേക്ഷകരെ മെരിറ്റടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. അപേക്ഷകരുടെ എണ്ണം ലഭ്യമായ സീറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതലാണെങ്കിൽ പ്രവേശന പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. വിശദാംശങ്ങൾക്ക് ടെലിഫോൺ: +91 2223862736

ഇ-മെയിൽ: director.fwtrc@nic.in

വെബ്സൈറ്റ്: https://www.niphtr.mohfw.gov.in/ ലിങ്ക്:https://www.niphtr.mohfw.gov.in/course/view/OUZXZXd0UVNHRjFETkhLMldCTW5XUT09