സോവ്സി സംസ്ഥാന ഭാരവാഹികൾ
കൊല്ലം: വജൈനൽ സർജറി ചെയ്യുന്ന ഗൈനക്കോളജി ചികിത്സാ വിദഗ്ദ്ധരുടെ സംഘടനയായ സൊസൈറ്റി ഒഫ് വജൈനൽ സർജൻസ് ഒഫ് ഇന്ത്യ (സോവ്സി) ഒന്നാം സംസ്ഥാന സമ്മേളനം കൊല്ലം ക്വയ്ലോൺ ബീച്ച് ഹോട്ടലിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ.ആർ.റീന ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി സെക്രട്ടറി ഡോ. എസ്.മിനുപ്രിയ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഡോ. എം.ദീപ്തി, ജനറൽ കൺവീനർ ഡോ. എം.വേണുഗോപാൽ, സംഘാടക സമിതി സെക്രട്ടറി ഡോ. ജി.രാജേഷ്, ദേശീയ ജോ. സെക്രട്ടറി എലിസബത്ത് ജേക്കബ്, സയന്റിഫിക്ക് കമ്മിറ്റി ചെയർപേഴ്സൺ ഡോ. സംഗീത മേനോൻ, ഡോ. കവിത വാസുദേവൻ, ഡോ. അനുലക്ഷ്മി, ഡോ. അഞ്ജു മാധവൻ, ഡോ. വിധു.വി.നായർ, ഡോ. വി.കെ.മഞ്ജു എന്നിവർ സംസാരിച്ചു.
കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 500 ഗൈനക് സർജൻമാർ സമ്മേളനത്തിൽ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നായി 150 പി.ജി വിദ്യാർത്ഥികളും സമ്മേളനത്തിനെത്തിയിരുന്നു. രണ്ട് ദിവസങ്ങളിലായി വിദഗ്ദ്ധർ നൂറോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മുതിർന്ന ഗൈനക് സർജൻമാരായ ഡോ. വി.പി.പൈലി, ഡോ. എച്ച്.പി.പട്നായിക്, ഡോ. പി.സി.മഹാപത്ര, ഡോ. അപൂർവ.ബി.പഞ്ചോളി, ഡോ. ശ്രീകല പ്രസാദ്, ഡോ. ലില്ലി വർഗീസ് എന്നിവർ ചർച്ചകൾ നയിച്ചു. പി.ജി വിദ്യാർത്ഥികൾ പ്രബന്ധങ്ങളും വീഡിയോകളും പോസ്റ്ററുകളും അവതരിപ്പിച്ചു. വിവിധ കലാപരിപാടികളും നടന്നു.
സംസ്ഥാന ഭാരവാഹികളായി ഡോ. എൻ.ആർ.റീന (പ്രസിഡന്റ്), ഡോ. ജ്യോതി.ആർ.ചന്ദ്രൻ, ഡോ. ഷീബ.ടി.ജോസഫ് (വൈസ് പ്രസിഡന്റ്), ഡോ. എം.ദീപ്തി (സെക്രട്ടറി), ഡോ. എം.മഞ്ജുള (ജോ. സെക്രട്ടറി), ഡോ. ലോല രാമചന്ദ്രൻ (ട്രഷറർ), ഡോ. എ.വി.ദീപക് (ജോ. ട്രഷറർ), ഡോ. എം.വേണുഗോപാൽ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.