ഓംബുഡ്സ്മാൻ റിപ്പോർട്ട്
Tuesday 19 May 2026 12:37 AM IST
കൊല്ലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ ജി. കൃഷ്‌ണകുമാർ 2025-26ലെ വാർഷിക പ്രവർത്തന റിപ്പോർട്ട് സംസ്ഥാന മിഷൻ ഡയറക്ടർ ഡി. രഞ്ജിത്തിന് സമർപ്പിച്ചു. ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമമായ നടപ്പാക്കൽ, തൊഴിലാളികളുടെ അവകാശ സംരക്ഷണവും തൊഴിൽദിന സൃഷ്‌ടിയും വിഷയങ്ങളിൽ മിഷൻ ഡയറക്ടറുമായി ഓംബുഡ്സ്മാൻ ചർച്ച നടത്തി. പ്രവൃത്തി സ്ഥലത്ത് രാവിലെയും വൈകിട്ടും തൊഴിലാളികളുടെ ഹാജർ എൻ.എം.എം.എസിലൂടെ എടുക്കുമ്പോൾ നേരിടുന്ന സാങ്കേതിക തടസങ്ങൾ അടിയന്തിരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഓബുഡ്സ്മാൻ മിഷൻ ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. സംസ്ഥാന തൊഴിലുറപ്പ് മിഷൻ ജോയിന്റ് ഡയറക്ടർ ആർ. രവിരാജും ചർച്ചയിൽ പങ്കെടുത്തു.