ഭാരതീയ വിചാരകേന്ദ്രം പ്രബന്ധാവതരണം

Tuesday 19 May 2026 12:41 AM IST

കരുനാഗപ്പള്ളി: ഭാരതീയ വിചാരകേന്ദ്രം കരുനാഗപ്പള്ളി സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ 'നാരീ ശക്തി വന്ദൻ അധിനിയം' എന്ന വിഷയത്തിൽ പ്രബന്ധാവതരണവും ചർച്ചയും നടന്നു. കരുനാഗപ്പള്ളി ബ്രാഹ്മണ സമൂഹ മഠത്തിൽ നടന്ന യോഗത്തിൽ സ്ഥാനീയ സമി​തി ജോയിന്റ് സെക്രട്ടറി ജി.രാധാകൃഷ്ണൻ പ്രബന്ധം അവതരിപ്പിച്ചു. ജനസംഖ്യയിൽ 49 ശതമാനം വരുന്ന സ്ത്രീകൾക്ക് ഭരണതലത്തിൽ പ്രാതിനിദ്ധ്യം നൽകുന്നതിനായി കൊണ്ടുവന്ന നിയമ നിർമ്മാണത്തെ പരാജയപ്പെടുത്തിയതിലൂടെ പ്രതിപക്ഷ പാർട്ടികൾ രാജ്യത്തെ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അകറ്റുകയാണ് ചെയ്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്നുനടന്ന ചർച്ചയിൽ ജില്ലാ സംയോജകൻ എം.പി സോമയാജി, സ്ഥാനീയ സമിതി പ്രസിഡന്റ്‌ ഡോ.കെ.വിജയൻ, സെക്രട്ടറി സരോജാക്ഷൻ പിള്ള, ചവറ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.