യോഗ ട്രെയിനർ നിയമനം

Thursday 21 May 2026 12:10 AM IST

കൊല്ലം: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിൽ വയോജനങ്ങൾക്ക് യോഗ പരിശീലനം നൽകുന്നതിന് ട്രെയിനർമാരെ നിയമിക്കാൻ 25 ന് രാവിലെ 10 ന് അഭിമുഖം നടത്തും. യോഗ്യത: അംഗീകൃത സർവ്വകലാശാലകളിൽ നിന്ന് ബി.എൻ.വൈ എസ് (ബാച്ചിലർ ഒഫ് നാച്ചുറോപ്പതി ആൻഡ് യോഗിക് സയൻസസ്) ബിരുദം/ തത്തുല്യ യോഗ്യത, യോഗ അസോസിയേഷൻ/ സ്‌​പോർട്‌​സ് കൗൺസിലിന്റെ അംഗീകാരം. ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ ബയോഡേറ്റ, അസൽ രേഖകൾ, തിരിച്ചറിയൽ രേഖ, പാസ്‌​പോർട്ട് സൈസ് ഫോട്ടോ സഹിതം അന്നേ ദിവസം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. ഫോൺ: 9496363158, 04742404299.