ഹോട്ടലിന് 20,000 രൂപ പിഴശിക്ഷ
കൊല്ലം: ഭക്ഷ്യസുരക്ഷാ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിന്, കൊല്ലം ക്യു. എസ്. റോഡിൽ പ്രവർത്തിക്കുന്ന 'രാജ് റസ്റ്റോറന്റി'ന് ആർ.ഡി.ഒ കോടതി ഇരുപതിനായിരം രൂപ പിഴ ചുമത്തി. ഇരവിപുരം ഭക്ഷ്യസുരക്ഷാ ഓഫീസർ കൊല്ലം ആർ.ഡി.ഒ കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് സബ് ഡിവിഷനൽ മജിസ്ട്രേറ്റും അഡ്ജൂഡിക്കേഷൻ ഓഫീസറുമായ അഖിൽ വി. മേനോൻ പിഴ ശിക്ഷിച്ചത്. റസ്റ്റോറന്റ് ക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല, ചിത്വമില്ലാത്ത രീതിയിൽ ഭക്ഷണസാധനങ്ങൾ വിറ്റഴിച്ചു എന്നിവയാണ് കുറ്റങ്ങൾ. മഴക്കാലം ആരംഭിക്കാറായതിനാൽ ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും ഈച്ച ശല്യം ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്നും ഭക്ഷ്യവസ്തുക്കൾ പൂർണ്ണമായും അടച്ചു സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. ഭക്ഷണ സാധനങ്ങൾ ചൂടോടുകൂടി മാത്രമേ വിതരണം ചെയ്യാവൂ. കുടിക്കാൻ ചൂടുവെള്ളം നൽകണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.