പ്രൊഫസർ.എം.സത്യപ്രകാശം അനുസ്മരണ സമ്മേളനം

Saturday 23 May 2026 12:15 AM IST

കൊല്ലം: ഗുരുദേവ കലാവേദി ട്രസ്റ്റ് കൊല്ലം ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച അഞ്ചാമത് പ്രൊഫ. എം.സത്യപ്രകാശം അനുസ്മരണ സമ്മേളനം ട്രസ്റ്റ് പ്രസിഡന്റ് എസ്.സുവർണ്ണകുമാർഉദ്ഘാടനം ചെയ്തു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം നൽകിയ സാഹിത്യ കൃതികൾ സത്യപ്രകാശത്തെ ചിരഞ്ജീവിയായി നിലനിറുത്തുമെന്നും സുവർണകുമാർ പറഞ്ഞു. ഡോ.വെള്ളിമൺ നെൽസൺ അദ്ധ്യക്ഷത വഹിച്ചു. എസ്.അരുണഗിരി, ഗോപിനാഥ് പെരിനാട്, ആറ്റൂർ ശരച്ചന്ദ്രൻ, മങ്ങാട് ജി.ഉപേന്ദ്രൻ, ജലജാ പ്രകാശം, അപ്സര ശശികുമാർ, മങ്ങാട് ഷിബു, ദീപ മനോജ്, രമണൻ എന്നിവർ സംസാരിച്ചു.അനുസ്മരണ കാവ്യാഞ്ജലി കൊല്ലം ശേഖർ ഉദ്ഘാടനം ചെയ്തു. രാവിലെ 9ന് മങ്ങാട് ജലജാ ഭവനിൽ നടന്ന പുഷ്പാഞ്ജലിയിലും കാവ്യാഞ്ജലിയിലും പ്രമുഖ സാഹിത്യകാരന്മാരായ ജ്യോതിലാൽ, രാമചന്ദ്രൻ കടകമ്പള്ളി, വിജയൻ ചന്ദനമാല, ഉമാസാന്ദ്ര, ചവറ ബെഞ്ചമിൻ, അനിത കൊല്ലം, സുചിത മഞ്ജുഷ, ആർ.നന്ദകുമാർ, കൃഷ്ണകുമാർ മരുത്തടി, ഉണ്ണി പുത്തൂർ,കെ.എൻ.കുറുപ്പ്, ശിവദാസൻ പെരുമ്പുഴ, പത്മനാഭ് എസ്.കർമ്മ എന്നിവർ കവിതകൾ അവതരിപ്പിച്ചു.