സ്മൃതി സംഗമവും സമ്മേളനവും

Saturday 23 May 2026 12:16 AM IST

കൊല്ലം: ഈ.കെ.നായനാർ, മുൻ കേന്ദ്രമന്ത്രി എം.പി. വീരേന്ദ്രകുമാർ, പ്രൊഫ.എൻ.എം. ജോസഫ്, അബു മുഹമ്മദ് എന്നിവരുടെ സ്മൃതി സംഗമവും അനുസ്മരണ സമ്മേളനവും ഡെമോക്രാറ്റിക്ക് ഫോറം, മൊറാർജി ഫോറം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ കൊല്ലം മാർച്ചന്റ് അസോസിയേഷൻ ഹാളിൽ നടത്തി. ഡെമോക്രാറ്റിക്ക് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ്ജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. മൊറാർജി ഫോറം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് തകിടി കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ജോൺ മാത്യു കുട്ടനാട്, പ്രൊഫ.ടി.എം.എ. സലിം, എ.കെ.രവീന്ദ്രൻ നായർ, നിധീഷ് ജോർജ്, മാജി മാത്യുസ്, കണ്ടച്ചിറ യേശുദാസ്, ആർതർ ലോറൻസ്, ബി.ധർമ്മ രാജൻ, സായ് അനിൽ കുമാർ, ഓച്ചിറ യൂസുഫ് കുഞ്ഞ്, നാസർ ചക്കാല, എബ്രഹാം താമരശ്ശേരി, എം.കെ. തമീം, ഫിലിപ്പ് മേമഠം, എഫ്.ജെ. അൽഫോൺസ്, മംഗലത്ത് നൗഷാദ്, മുഹമ്മദ് നിയാസ്, അജിത് കുമാർ മാമൂട്, അഡ്വ.സുഖി രാജൻ,ലൈല മോനച്ചൻ, എ.സൗദ, അജന്ത ജ്വോഷ്വ, എ.സാവിത്രി എന്നിവർ സംസാരിച്ചു.